
തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി നയൻതാര കഴിഞ്ഞ കുറച്ച് വർഷങ്ങളായി തൻ്റെ സ്ഥാനം നിലനിർത്തിക്കൊണ്ടിരിക്കുകയാണ്. തമിഴിലും, തെലുങ്കിലും ചിത്രങ്ങളുടെ എണ്ണം കുറച്ചെങ്കിലും തെന്നിന്ത്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് നയൻതാര തന്നെയാണ്. ഈയിടെ തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പം നയൻതാര അഭിനയിച്ച് റിലീസായ 'മന ശങ്കര വരപ്രസാദ് ഗാരു' എന്ന സിനിമ വലിയ ഹിറ്റായിരുന്നു. 40 വയസ്സ് പിന്നിട്ട നയൻതാര ഇപ്പോൾ പുതിയ തന്ത്രമാണ് പിന്തുടരുന്നതെന്ന് പറയപ്പെടുന്നു. അതായത്, നായികയ്ക്ക് പ്രാധാന്യമുള്ള സിനിമകളല്ല, മുൻനിര താരങ്ങളുള്ള പാൻ-ഇന്ത്യൻ ചിത്രങ്ങളാണ് താരം തിരഞ്ഞെടുക്കുന്നത് എന്നാണ് പറയപ്പെടുന്നത്. അതേ സമയം, തൻ്റെ അഭിനയ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്ന വേഷങ്ങളുമാണ് താരം തിരഞ്ഞെടുക്കുന്നത്. അടുത്തതായി യാഷിനൊപ്പം അഭിനയിച്ചിരുന്ന 'ടോക്സിക്' ആണ് തിയേറ്ററുകളിലെത്താനിരിക്കുന്നത്. ഇതിൽ ആക്ഷൻ സീക്വൻസുകളിലും, സിഗരറ്റ് വലിക്കുന്ന സീൻ ഉൾപ്പെടെയുള്ള ചില ബോൾഡാന സീനുകളിലും നയൻതാര അഭിനയിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഈ സിനിമക്ക് അടുത്തതായി ബോളിവുഡിൽ, വംശി സംവിധാനം ചെയ്യുന്ന, സൽമാൻ ഖാൻ നായകനാകുന്ന ഒരു ചിത്രത്തിലും നയൻതാര അഭിനയിക്കുന്നുണ്ട്. ഇതിൽ സൽമാൻ ഖാൻ്റെ ഭാര്യയായാണ് അഭിനയിക്കുന്നതെങ്കിലും, ഇത് ഒരു സാധാരണ കുടുംബ സ്ത്രീ വേഷമല്ല, മറിച്ച് അഭിനയിക്കാൻ കൂടുതൽ സ്കോപ്പുള്ള ശക്തമായ കഥാപാത്രമാണ് എന്നാണ് പറയപ്പെടുന്നത്. ഇങ്ങിനെ ഇനി പരമ്പരാഗത നായികയായി അഭിനയിക്കാതെ മെഗാ പ്രോജെക്റ്റിൽ ഒരുങ്ങുന്ന, വമ്പൻ താരങ്ങൾ അണിനിരക്കുന്ന പാൻ ഇന്ത്യൻ സിനിമകളിൽ അഭിനയിക്കാനാണത്രെ നയൻതാര അധികം താല്പര്യം പ്രകടിപ്പിക്കുന്നത്.
Photo Courtesy - Google










